Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabu Kurian

Idukki

സാ​ബു കു​ര്യ​ന്‍ പാ​ഠ്യന​യ മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യം​ഗം

തൊ​ടു​പു​ഴ: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പാ​ഠ്യ​ന​യ രൂ​പീ​ക​ര​ണ സ​മി​തി ക്യു​ഐ​പി മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ സാ​ബു കു​ര്യ​ന്‍ നി​യ​മി​ത​നാ​യി. വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ ത​യാ​റാ​ക്കു​ക, പൊ​തുപ​രീ​ക്ഷ​യു​ടെ ഷെ​ഡ്യൂ​ള്‍ ക്ര​മീ​ക​രി​ക്കു​ക, സ്‌​കൂ​ള്‍ പ്ര​വൃ​ത്തിദി​ന​ങ്ങ​ള്‍ നി​ജ​പ്പെ​ടു​ത്തു​ക, അ​ധ്യാ​പ​ക​പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക, ക്ല​സ്റ്റ​ര്‍ മീ​റ്റിം​ഗു​ക​ള്‍​ക്കു​ള്ള ടൈം​ടേ​ബി​ള്‍ ത​യാ​റാ​ക്കു​ക എ​ന്നി​വ പൊ​തുവി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സം​സ്ഥാ​ന മോ​ണി​ട്ട​റിം​ഗ് സ​മി​തി​യു​ടെ ചു​മ​ത​ല​യാ​ണ്.

അ​ധ്യാ​പ​ന​ത്തി​ന്‍റെ ഗു​ണ​മേ​ന്മ വ​ര്‍​ധി​പ്പി​ക്കു​ക, സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക, അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു പി​ന്തു​ണ​ന​ല്‍​കു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ക, പ​ഠ​നനി​ല​വാ​രം ഉ​യ​ര്‍​ത്തു​ക, പ​ഠ​ന​പി​ന്നാ​ക്കാ​വ​സ്ഥ ക​ണ്ടെ​ത്തു​ക, പ​ഠ​നനേ​ട്ട​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക, വി​ദ്യാ​ര്‍​ഥി​യു​ടെ സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ക, അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് ക്യു​ഐ​പി മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍. സ്‌​കൂ​ള്‍, ഉ​പ​ജി​ല്ലാ, ജി​ല്ലാ, റീ​ജ​ണ്‍, സം​സ്ഥാ​നത​ല​ങ്ങ​ളി​ലും സം​സ്ഥാ​ന മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്ക് നേ​രി​ട്ടോ പ്ര​തി​നി​ധി​ക​ള്‍ മു​ഖേ​ന​യോ ഇ​ട​പെ​ടാ​നാ​കും.

Latest News

Corehub Up